പെരുമ്പാവൂരില്‍ സ്‌കൂള്‍ബസ് മറിഞ്ഞ് ജീവനക്കാരി മരിച്ചു: 20 കുട്ടികള്‍ക്ക് പരുക്ക്

single-img
10 October 2017

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ വേങ്ങൂരില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് ജീവനക്കാരി മരിച്ചു. പ്രളയിക്കാട് ആര്‍ത്തുങ്കല്‍ എല്‍സി എബിയാണ് മരിച്ചത്. അപകടത്തില്‍ 20 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

വേങ്ങൂര്‍ സാന്തോം പബ്ലിക് സ്‌കൂള്‍ ബസാണ് മതിലിലിടിച്ച് മറിഞ്ഞത്. അപകടത്തില്‍ നാല് അദ്ധ്യാപകര്‍ക്കും പരിക്കേറ്റു. പെരുമ്പാവൂര്‍ വേങ്ങൂരില്‍ ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടമുണ്ടായത്.

ഒരു കയറ്റം കയറുമ്പോള്‍ ബസ് നിയന്ത്രണം നഷ്ടമായി മതിലില്‍ ഇടിക്കുകയും മറിയുകയുമായിരുന്നു. എല്ലാവരേയും പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു.