ജിഎസ്ടിയെ പരാജയപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി

single-img
10 October 2017

ജിഎസ്ടിയെ പരാജയപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ന്യൂയോര്‍ക്കില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഹിസ്റ്ററി(സി.ഐ.ഐ), യു.എസ് ഇന്ത്യാ ബിസിനസ് കൗണ്‍സില്‍ എന്നിവ സംയുക്തമായി സംഘടിപ്പിച്ച ശില്‍പശാലയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജെയ്റ്റ്‌ലി.

ജി.എസ്.ടിയെ പരാജയപ്പെടുത്താന്‍ ശക്തമായ ശ്രമം നടക്കുമ്പോഴും സംസ്ഥാന സര്‍ക്കാരുകള്‍ പുതിയ ഭരണക്രമത്തെ പെട്ടെന്ന് തന്നെ സ്വീകരിച്ചുവെന്നും ധനമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ മൂന്ന് കൊല്ലമായി നടപ്പിലാക്കിയ വിവിധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇന്ത്യ ഇന്ന് വ്യാപാരത്തിന് ഏറ്റവും അനുയോജ്യമായ രാജ്യമായി മാറിയെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

നിലവില്‍ രാജ്യത്തെ 95 ശതമാനത്തോളം നിക്ഷേപങ്ങളും 99 ശതമാനത്തോളം നികുതി പിരിവുകളും ഓണ്‍ലൈന്‍ വഴിയാണു നടക്കുന്നത്. വലിയ തീരുമാനങ്ങളെടുക്കുന്നതിനും അവ നടപ്പാക്കുന്നതിനും ഇന്ത്യ പ്രാപ്തരായിരിക്കുന്നുവെന്നും ജയ്റ്റ്‌ലി പറഞ്ഞു.