കുമ്മനം മധ്യപ്രദേശ് മുഖ്യമന്ത്രിയെയും കൊണ്ടുവന്ന് പറയിപ്പിച്ചു: ‘സിപിഎം അക്രമം നടത്തുന്നത് പിണറായി വിജയന്റെ നേതൃത്വത്തില്‍’

single-img
10 October 2017

കേരളത്തില്‍ സിപിഎം അക്രമങ്ങള്‍ നടത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ഇത്തരം അക്രമങ്ങള്‍ അധികകാലം തുടരാനാകില്ലെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി പറഞ്ഞു

സംരക്ഷണം നല്‍കേണ്ടവര്‍ അക്രമികളാകുന്നതില്‍ അമര്‍ഷവും രോഷവും ഉണ്ടെന്നു ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. കേരളത്തില്‍ ഭരണകക്ഷി ഒഴികെയുളളവരെ അടിച്ചമര്‍ത്തുകയും അക്രമത്തിലൂടെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സിപിഎം കേരളത്തിന്റെ സല്‍പേരാണ് നശിപ്പിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി.കെ.സിങ് പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ തീവ്രവാദത്തിനെതിരെ മൃദുസമീപനം സ്വീകരിക്കുന്നെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാര്‍ നിലപാട് ശരിയാണോയെന്നും കേന്ദ്രമന്ത്രി ചോദിച്ചു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നടത്തുന്ന ജനരക്ഷായത്രയുടെ ഭാഗമായാണ് കേന്ദ്ര നേതാക്കള്‍ പാലക്കാട് ജില്ലയില്‍ എത്തിയത്. സിപിഎം അക്രമത്തില്‍ മരിച്ച കഞ്ചിക്കോട്ടെ വിമലയുടെ വീട് ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു.