ഇന്ത്യയുടെ ചരിത്ര ഗോൾ പിറന്നു: കൊളംബിയയ്ക്കെതിരെ പൊരുതി തോറ്റു

single-img
9 October 2017

അണ്ടര്‍ 17 ലോകകപ്പില്‍ കൊളംബിയക്കെതിരായ മത്സരത്തില്‍ ആതിഥേയരായ ഇന്ത്യക്ക് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യന്‍ തോല്‍വി. ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ൽ ഇ​ന്ത്യ​യു​ടെ ആ​ദ്യ ഗോ​ൾ നേ​ടി​യ ശേ​ഷ​മാ​യി​രു​ന്നു ഇ​ന്ത്യ​ൻ കു​ട്ടി​ക​ളു​ടെ പ​രാ​ജ​യം. ജീ​ക്സ​ൺ സിം​ഗാ​ണ് ആ ​സു​വ​ർ​ണ​മു​ഹൂ​ർ​ത്തം ഇ​ന്ത്യ​ക്കാ​യി സ​മ്മാ​നി​ച്ച​ത്.

നേരത്തെ അമേരിക്കയുമായുള്ള ആദ്യ മത്സരവും ഇന്ത്യ പരാജയപ്പെട്ടിരുന്നു. തുടര്‍ തോല്‍വികളോടെ ഇന്ത്യയുടെ പ്രീക്വാര്‍ട്ടര്‍ പ്രവേശന സാധ്യത നേരിയതായി. അടുത്ത മത്സരം ഘാനയെ വലിയ ഗോള്‍ വ്യത്യാസത്തില്‍ തോല്‍പ്പിക്കുകയും ഗ്രൂപ്പിലെ മറ്റ് ടീമുകളുടെ മത്സരഫലവും ഇന്ത്യന്‍ സാധ്യതകളെ നിര്‍ണ്ണയിക്കും.