‘സോളോ’യുടെ ക്ലൈമാക്‌സില്‍ മാറ്റം വരുത്തി

single-img
8 October 2017

ബിജോയ് നമ്പ്യാര്‍ ഒരുക്കിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘സോളോ’യുടെ ക്ലൈമാക്‌സില്‍ മാറ്റം വരുത്തി. വേള്‍ഡ് ഓഫ് രുദ്ര, വേള്‍ഡ് ഓഫ് ശിവ, വേള്‍ഡ് ഓഫ് ശേഖര്‍, വേള്‍ഡ് ഓഫ് ത്രിലോക് എന്നിങ്ങനെ നാല് കഥകളാണ് ചിത്രം പറയുന്നത്. ഇതില്‍ രുദ്രയുടെ ക്ലൈമാക്‌സ് ആണ് എഡിറ്റ് ചെയ്ത് മാറ്റങ്ങള്‍ വരുത്തിയത്.

കഴിഞ്ഞ ദിവസം സോളോയുടെ വ്യാജ പതിപ്പുകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. തമിഴ് റോക്കേഴ്‌സിന്റെ വെബ്‌സൈറ്റിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഇതിനോടകം നിരവധി പേര്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞിട്ടുണ്ട്.

വ്യാജപതിപ്പിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ അറിയിച്ചു. വ്യാഴാഴ്ചയാണ് മലയാളം, തമിഴ് ഭാഷകളിലായി ചിത്രം റിലീസ് ചെയ്തത്. ദുല്‍ഖര്‍ നാല് കഥാപാത്രങ്ങളായെത്തുന്ന സോളോ മികച്ച പ്രതികരണം നേടിയാണ് തിയേറ്ററുകളില്‍ പ്രദര്‍ശം തുടരുന്നത്.