രഞ്ജി ട്രോഫിയില്‍ ധോണിയുടെ നാട്ടുകാരെ കേരളം തോല്‍പ്പിച്ചു

single-img
8 October 2017

രഞ്ജി ട്രോഫിയില്‍ കേരളത്തിനു വിജയത്തുടക്കം. തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ജാര്‍ഖണ്ഡിനെയാണ് കേരളം തോല്‍പ്പിച്ചത്.

രണ്ടാം ഇന്നിങ്‌സില്‍ വിജയത്തിലേക്കു വേണ്ടിയിരുന്ന 33 റണ്‍സ് ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ സ്വന്തമാക്കിയ കേരളം ഒന്‍പതു വിക്കറ്റിനാണ് ജയിച്ചത്. ഒരു റണ്ണെടുത്ത ജലജ് സക്‌സേനയുടെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്.

മല്‍സരത്തിലാകെ 11 വിക്കറ്റും ഒരു അര്‍ധസെഞ്ചുറിയും നേടിയ ജലജ് സക്‌സേനയാണ് കളിയിലെ കേമന്‍. മഹേന്ദ്രസിങ് ധോണിയുടെ നാട്ടുകാരെ വീഴ്ത്തി നേടിയ വിജയം രഞ്ജി ട്രോഫിയിലെ മുന്നോട്ടുള്ള പ്രയാണത്തില്‍ കേരളത്തിനു വലിയ പ്രചോദനമാകും.