ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ കാസുവോ ഇഷിഗുറോയ്ക്ക്

single-img
5 October 2017

സ്റ്റോക്ക്‌ഹോം: ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനത്തിന് ജപ്പാന്‍ ഇംഗ്‌ളിഷ് എഴുത്തുകാരനായ കസുവോ ഇഷിഗുറോ അര്‍ഹനായി. 1989ല്‍ ഇറങ്ങിയ ദ റിമെയിന്‍സ് ഓഫ് ദ ഡേ എന്ന നോവലാണ് ഇഷിഗുറോയെ പ്രശസ്തനാക്കിയത്. ഈ നോവലിന് മാന്‍ ബൂക്കര്‍ പ്രൈസും ലഭിച്ചിരുന്നു.

നാല് തവണ നൊബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ട ശേഷമാണ് ഇഷിഗുറോയെ തേടി സാഹിത്യത്തിനുള്ള പരമോന്നത ബഹുമതിയെത്തുന്നത്. നാല് സിനിമകള്‍ക്ക് തിരക്കഥ രചിച്ചിട്ടുണ്ട്.