നടി സണ്ണി ലിയോണിനെ കാണാനെത്തിയ ജനക്കൂട്ടത്തെ അമിത് ഷായെ കാണാനെത്തിയ ജനക്കൂട്ടമെന്നു പറഞ്ഞു പ്രചരിപ്പിച്ചു: സോഷ്യല്‍ മീഡിയയില്‍ നാണംകെട്ട് ബിജെപി

single-img
5 October 2017

കൊച്ചിയില്‍ ബോളിവുഡ് നടി സണ്ണി ലിയോണിനെ കാണാനെത്തിയ ജനക്കൂട്ടത്തെ കേരളത്തില്‍ ജനരക്ഷാ യാത്രയ്‌ക്കെത്തിയ ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കാണാനെത്തിയ ജനക്കൂട്ടമെന്നു പറഞ്ഞു പ്രചരിപ്പിച്ച ബിജെപി നേതാക്കള്‍ നാണംകെട്ടു. ബിജെപിയോട് ആഭിമുഖ്യമുള്ള ഔട്ട്‌സ്‌പോക്കന്‍ ഫെയ്‌സ്ബുക് ട്രോള്‍ പേജില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ബിജെപിക്കു നാണക്കേടുണ്ടാക്കിയത്.

ബിജെപിയുടെ അമളി തിരിച്ചറിഞ്ഞ ട്രോളന്മാര്‍ സമൂഹമാധ്യമത്തില്‍ യഥാര്‍ഥ ചിത്രത്തോടൊപ്പം അമിത് ഷായുള്ള വ്യാജ ചിത്രവും പങ്കുവച്ച് സംഗതി കൊഴുപ്പിച്ചു. ചിത്രം വിവാദമായതിനെത്തുടര്‍ന്നു പേജില്‍നിന്നു പിന്‍വലിച്ചു. എന്നാല്‍ അപ്പോഴേക്കും സമൂഹമാധ്യമങ്ങളില്‍ സ്‌ക്രീന്‍ഷോട്ട് സഹിതം വിവാദചിത്രം തരംഗമായിരുന്നു.