താജ്മഹലും ചെങ്കോട്ടയും പൊളിക്കണമെന്ന് അസം ഖാന്‍

single-img
4 October 2017

താജ് മഹല്‍ പൊളിക്കാന്‍ യുപി സര്‍ക്കാര്‍ തീരുമാനിച്ചാല്‍ പൂര്‍ണമായി പിന്തുണയ്ക്കുമെന്നു സമാജ്‌വാദി പാര്‍ട്ടി മുതിര്‍ന്ന നേതാവ് അസംഖാന്‍. താജ് മഹല്‍, കുത്തബ് മിനാര്‍, ചെങ്കോട്ട, പാര്‍ലമെന്റ് തുടങ്ങിയവ അടിമത്തത്തിന്റെ പ്രതീകങ്ങളാണ്. ഇവ പൊളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ പിന്തുണയ്ക്കും.’– അസംഖാന്‍ പറഞ്ഞു.

യുപി സര്‍ക്കാര്‍ പുറത്തിറക്കിയ ടൂറിസം മാപ്പിലും ബ്രോഷറിലും താജ്മഹലിനെ ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. ഇതിനുള്ള പ്രതികരണമായാണ് അസംഖാന്റെ പ്രസ്താവന. ‘യോഗി ആദിത്യനാഥിന്റെ തീരുമാനം നല്ലതാണെന്നും അസംഖാന്‍ പറഞ്ഞു. വിവാദ പരാമര്‍ശങ്ങള്‍ക്കു പേരുകേട്ടയാളാണ് മുന്‍ മന്ത്രി കൂടിയായ അസംഖാന്‍.