ദിലീപേട്ടൻ ഒന്ന് മനസ് വെച്ചാൽ നീയൊക്കെ ഇവിടത്തെ ആണ്‍പിള്ളേരുടെ ഫോണിലെ തുണ്ടുപടങ്ങള്‍ ആകൂം;ആക്രമിച്ച നടിയെ പിന്തുണച്ചവർക്കെതിരായി സൈബർ ആക്രമണം ദിലീപിനു വിനയാകുമോ?

single-img
4 October 2017

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായിരുന്ന ദിലീപ് ജാമ്യത്തില്‍ പുറത്തിറങ്ങിയതോടെ നടിയെ പിന്തുണച്ചവർക്കെതിരായി സൈബർ ആക്രമണം.നടി ആക്രമിക്കപ്പെട്ടപ്പോള്‍ ഉറച്ച നിലപാടെടുത്ത മറ്റു സഹനടിമാര്‍ക്കു നേരെ വിവിധ ഫേസ്ബുക്ക് പേജിലൂടെ വലിയ പ്രചരണമാണ് നടക്കുന്നത്. ലൂസേഴ്‌സ് മീഡിയ എന്ന ഒരു ഫേസ്ബുക്ക് പേജില്‍ ചൊവ്വാഴ്ച്ച വന്നൊരു പോസ്റ്റ് ഇങ്ങനെ ഏട്ടനെതിരെ സംസാരിച്ച ഫെമിനിച്ചികള്‍ ഓര്‍ത്താല്‍ നല്ലത്… യഥാര്‍ത്ഥ ക്വട്ടേഷന്‍ ഇനി കേരളം കാണാന്‍ കിടക്കുന്നതേ ഉള്ളൂ.. ദിലീപേട്ടന്‍ ഒന്നു മനസു വച്ചാല്‍ മതി മക്കളേ.. പിന്നെ നീയൊക്കെ ആണ്‍പിള്ളേരുടെ ഫോണിലെ തുണ്ടുപടങ്ങള്‍ ആകും..

ഈ പോസ്റ്റ് ശ്രദ്ധയില്‍പെട്ടതോടെ പലരും പ്രതികരിച്ചു തുടങ്ങി. സോഷ്യല്‍ മീഡിയയിലെ ഭീഷണിയുടെ പേരില്‍ കേസ് കൊടുക്കണമെന്നും ആഹ്വാനം ചെയ്തു ചിലര്‍ രംഗത്തെത്തി.നടിയെ പിന്തുണച്ചവർക്കെതിരായി സൈബർ ആക്രമണം ജാമ്യത്തിൽ കഴിയുന്ന ദിലീപിനു വിനയാകുമെന്ന് ബോധ്യമായതോടെ പോസ്റ്റ് പിന്‍വലിച്ച്‌ മാപ്പിരന്നു കൊണ്ടാണ് പേജിന്റെ അഡ്മിന്‍ രംഗത്തെത്തിയത്. പോസ്റ്റില്‍ ഖേദമുണ്ടെന്ന് പറഞ്ഞാണ് ഇവര്‍ രംഗത്തെത്തിയത്.

നടി ആക്രമിക്കപ്പെട്ടപ്പോള്‍ പിന്തുണയുമായി ഓടിയെത്തിയ പൃഥ്വിരാജിനു നേര്‍ക്കും ആക്രമണം ശക്തമാണ്. ഫേസ്ബുക്കില്‍ അദേഹത്തിന്റെ പേജില്‍ അശ്ലീലകമന്റുകള്‍ പ്രവഹിക്കുകയാണ്. ദിലീപ് ഫാന്‍സ് എന്ന രീതിയിലാണ് കമന്റുകളിലേറെയും.ദിലീപ് ഫാൻസിന്റെ പേരിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരേ സൈബര്‍സെലും അന്വേഷണം തുടങ്ങിക്കഴിഞ്ഞു.