“നോട്ട്​ പിന്‍വലിക്കലിലൂടെ രാജ്യം കണ്ട ഏറ്റവും വലിയ കള്ളപ്പണം വെളുപ്പിക്കലാണ്​ നടന്നത്;നോട്ട് നിരോധനം ഇന്ത്യന്‍ സര്‍ക്കാരുകളിലെ ഏറ്റവും വലിയ പണത്തട്ടിപ്പ്”

single-img
4 October 2017

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഇതുവരെയുള്ള ഏതു സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ പണത്തട്ടിപ്പാണ് ഒരു വര്‍ഷം മുമ്പ് നരേന്ദ്രമോഡി അവതരിപ്പിച്ച നോട്ട് നിരോധനമെന്ന് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ അരുണ്‍ ഷൂരി.നോട്ട്​ പിന്‍വലിക്കലിലൂടെ രാജ്യം കണ്ട ഏറ്റവും വലിയ കള്ളപ്പണം വെളുപ്പിക്കലാണ്​ നടന്നത്​ . തികച്ചും ബുദ്ധിശൂന്യമായ തീരുമാനമായിരുന്നു. മുഴുവന്‍ ആളുകളും കള്ളപ്പണം ​വെള്ളപണമാക്കി മാറ്റിയതാണ്​ നോട്ട്​ പിന്‍വലിക്കലിന്റെ നേട്ടം. 99 ശതമാനം കറന്‍സിയും തിരിച്ചെത്തിയിട്ടുണ്ടെന്ന്​ ആര്‍.ബി.​െഎ തന്നെ വ്യക്തമാക്കിയിട്ടുണ്ട്​. ഇതോടെ കള്ളപ്പണം ഇല്ലാതാക്കുകയെന്ന നോട്ട്​ പിന്‍വലിക്കലിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ലെന്നും ഷൂരി പറഞ്ഞു.

നോട്ട് നിരോധനത്തിനു തൊട്ടു പിന്നാലെയാണ് ജിഎസ്ടിയും അവതരിപ്പിച്ചിരിക്കുന്നത്. അതൊരു നല്ല നവീകരണമാണെങ്കിലും അവതരണം തീരെ മോശമായിപ്പോയി. മൂന്ന് മാസത്തിനിടയില്‍ ഏഴു തവണയാണ് ഭേദഗതി വരുത്തിയത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ അവസരത്തോട് സാമ്യം വരുന്ന രീതിയിലാണ് ജൂലൈയിലെ പാര്‍ലമെന്റ് സെഷനില്‍ ഇത് അവതരിപ്പിച്ചത്. പ്രധാന സാമ്പത്തിക നയങ്ങള്‍ തീരുമാനമെടുക്കുന്നത് അമിത്ഷായും മോഡിയും ഒരു അഭിഭാഷകനും ചേര്‍ന്നാണ് തീരുമാനം എടുക്കുന്നതെന്നും ഷൂരി പറഞ്ഞു.
നേരത്തെ യശ്വന്ത്​ സിന്‍ഹയുടെ മോദി സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഷൂരിയും സാമ്പത്തിക നയങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങളുയര്‍ത്തുന്നത്​.