ദിലീപിനെതിരെ പരാതി നല്‍കിയയാളുടെ വീടിന് നേരേ ആക്രമണം;മഞ്ജു വാര്യർക്ക് നേരെയും ആക്രമണം ഉണ്ടാകുമെന്ന് ആശങ്ക;ആരാധകരുടെ “അമിതലീല”കൾ ദിലീപിന് വിനയാകുമോ?

single-img
4 October 2017

കൊച്ചി : നടന്‍ ദീലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിനെതിരെ പരാതി നല്‍കിയ അഭിഭാഷകന്റെ വീടിന് നേര്‍ക്ക് ആക്രമണം. ഇന്നലെ രാത്രി കാറിലെത്തിയ സംഘമാണ് അഭിഭാഷകന്‍ സന്തോഷിന്റെ വീടിന് നേര്‍ക്ക് ആക്രമണം നടത്തിയത്. ദി​ലീ​പി​നെ​തി​രെ നി​യ​മ​യു​ദ്ധം ന​ട​ത്തി​വ​ന്നി​രു​ന്ന ആ​ലു​വ​യി​ലെ അ​ഭി​ഭാ​ഷ​ക​​ന്‍റെ പ​റ​വൂ​ർ ക​വ​ല​യി​ലെ വീ​ട്ടി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് ദിലീപ് ആ​രാ​ധ​ക​രാ​ണോ​യെ​ന്നാണു പോ​ലീ​സ് സം​ശ​യി​ക്കു​ന്നു.

ആ​ക്ര​മ​ണ​ത്തി​ൽ സ​ന്തോ​ഷി​ന്‍റെ വാ​ഹ​ന​ത്തി​നു കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ക​റു​ത്ത നി​റ​ത്തി​ലു​ള്ള കാ​റി​ലെ​ത്തി​യ സം​ഘ​മാ​ണു ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന് കാ​ർ അ​മി​ത വേ​ഗ​ത്തി​ൽ അ​ങ്ക​മാ​ലി ഭാ​ഗ​ത്തേ​യ്ക്ക് പോ​യി. സം​ഭ​വ​സ​മ​യം, വീ​ട്ടി​ൽ സ​ന്തോ​ഷി​നൊ​പ്പം ഭാ​ര്യ​യും കു​ട്ടി​ക​ളു​മു​ണ്ടാ​യി​രു​ന്നു. ഇ​വ​ർ​ക്ക് അ​പ​ക​ട​മൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ല. ഇ​തേ​ത്തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ സം​ഭ​വ​സ്ഥ​ല​ത്ത് ത​ടി​ച്ചു​കൂ​ടി​യ​തു സം​ഘ​ർ​ഷാ​വ​സ്ഥ​യ്ക്കും കാ​ര​ണ​മാ​യി​രു​ന്നു.

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായിരുന്ന ദിലീപ് ജാമ്യത്തില്‍ പുറത്തിറങ്ങിയതിനു പിന്നാലെ നടിയെ പിന്തുണച്ചവർക്കെതിരായി സൈബർ ആക്രമണവും നടന്നിരുന്നു. ലൂസേഴ്‌സ് മീഡിയ എന്ന ഒരു ഫേസ്ബുക്ക് പേജില്‍ ചൊവ്വാഴ്ച്ച വന്നൊരു പോസ്റ്റ് ഇങ്ങനെ ഏട്ടനെതിരെ സംസാരിച്ച ഫെമിനിച്ചികള്‍ ഓര്‍ത്താല്‍ നല്ലത്…

യഥാര്‍ത്ഥ ക്വട്ടേഷന്‍ ഇനി കേരളം കാണാന്‍ കിടക്കുന്നതേ ഉള്ളൂ.. ദിലീപേട്ടന്‍ ഒന്നു മനസു വച്ചാല്‍ മതി മക്കളേ.. പിന്നെ നീയൊക്കെ ആണ്‍പിള്ളേരുടെ ഫോണിലെ തുണ്ടുപടങ്ങള്‍ ആകും.ഇത്തരത്തിലായിരുന്നു ഭീഷണി.

സന്തോഷിനെതിരായ ആക്രമണവും നടിയെ പിന്തുണച്ചവർക്കെതിരായ സൈബർ ഭീഷണിയും ദിലീപിനെ എതിർത്തവരെ ഫാൻസുകാർ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന സൂചനകൾ കൂടുതൽ ശക്തമാക്കുന്നുണ്ട്.മഞ്ജു വാര്യർ പോലും ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ചില സിനിമാ കേന്ദ്രങ്ങൾ ആശങ്കപ്പെടുന്നു. ഇത് സംഭവിച്ചാൽ അത് ദിലീപിന് വിനയാകും. അതുകൊണ്ട് തന്നെ ഫാൻസുകാരെ നിയന്ത്രിക്കാൻ താരം തന്നെ നേരിട്ട് രംഗത്തിറങ്ങുമെന്നാണ് സൂചന.

ദിലീപിന്റെ ജാമ്യ വാർത്ത അറിഞ്ഞതിനു പിന്നാലെ കോട്ടയത്ത് തീരുമാനിച്ചിരുന്ന പരിപാടികള്‍ റദ്ദാക്കി മഞ്ജു വാര്യർ കൊച്ചിയിലേക്ക് മടങ്ങിയിരുന്നു.മഞ്ജു കോട്ടയത്തുണ്ടെന്ന് അറിഞ്ഞ് ചില ദൃശ്യ മാധ്യമങ്ങള്‍ പ്രതികരണത്തിനായി എത്തിയെങ്കിലും അതിന് മുന്‍പ് അവര്‍ കോട്ടയം വിട്ടിരുന്നു. അടുത്ത സുഹൃത്തുക്കളോട് മാത്രമാണ് മഞ്ജു സംസാരിച്ചത്. വിമന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ ഭാഗത്ത് നിന്ന് പ്രകോപനപരമായതൊന്നും ഉണ്ടാകരുതെന്ന് മഞ്ജു ചിലരോട് പറഞ്ഞതായും സൂചനയുണ്ട്. ദിലീപ് തനിക്കെതിരെ ഇനി കടന്നാക്രമണം നടത്തുമെന്ന ആശങ്കയും മഞ്ജുവിനുണ്ട്.