ഓടുന്ന ട്രെയിനിനു മുന്നില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമം: മൂന്ന് കുട്ടികള്‍ ട്രയിന്‍ തട്ടി മരിച്ചു

single-img
3 October 2017

ബംഗളൂരുവിന് സമീപം ബിഡാദിയിലാണ് സംഭവം. ട്രെയിന്‍ വരുമ്പോള്‍ റെയില്‍വേ ട്രാക്കില്‍ നിന്ന് മൂന്ന് ആണ്‍കുട്ടികള്‍ മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ട്രെയിന്‍ അടുത്തെത്തിയിട്ടും ട്രാക്കില്‍നിന്ന് മാറാതിരുന്ന കുട്ടികള്‍ക്കുമേലെകൂടി ട്രയിന്‍ കയറിയിറങ്ങുകയായിരുന്നു.

തിരിച്ചറിയാനാവാത്ത നിലയിലായിരുന്നു മൃതദേഹങ്ങളെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച ബെംഗളൂരുവിലെ ഒരു സംഘം വിദ്യാര്‍ഥികള്‍ സെല്‍ഫിയെടുക്കുന്നതിനിടയില്‍ ഒപ്പമുള്ള വിദ്യാര്‍ഥി മുങ്ങിമരിച്ച സംഭവം ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.