ഇന്ത്യയുടെ പ്രധാനമന്ത്രി തന്നെ ഒരു ഭീകരവാദിയാണെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി

single-img
3 October 2017


ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീകരവാദിയാണെന്നും ആര്‍.എസ്.എസ് ഭീകരവാദ സംഘടനയാണെന്നും പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. പാക് ചാനലായ ജിയോ ന്യൂസിന്റെ കാപിറ്റല്‍ ടോക്ക് എന്ന പരിപാടിയിലായിരുന്നു മോദിക്കെതിരെയുള്ള മന്ത്രിയുടെ പരാമര്‍ശം.

‘സുഷമാ സ്വരാജ് പറഞ്ഞത് പാകിസ്ഥാന്‍ ഭീകരവാദം കയറ്റുമതി ചെയ്യുന്നുവെന്നാണ്. എന്നാല്‍ ഇന്ത്യയുടെ പ്രധാനമന്ത്രി തന്നെ ഒരു ഭീകരവാദിയാണ്. ഗുജറാത്തില്‍ കൊല്ലപ്പെട്ട മുസ്ലിങ്ങളുടെ രക്തം മോദിയുടെ കൈകളിലുണ്ട്. ഇന്ത്യ ഭരിക്കുന്നതും ആര്‍.എസ്.എസ് എന്ന ഭീകരവാദ സംഘടനയാണ്’ ഖ്വാജ പറഞ്ഞു.