ജിമിക്കി കമ്മലിനൊപ്പം ചുവടുവെക്കാതെ തന്നെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി ഒരു അമ്മയും മകളും

single-img
3 October 2017

ജിമിക്കി കമ്മല്‍ പോലെ സിനിമയ്ക്ക് പുറത്ത് തരംഗം സൃഷ്ടിച്ച മറ്റൊരു പാട്ട് ഈയടുത്തൊന്നും മലയാള സിനിമയില്‍ ഇറങ്ങിയിട്ടില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമം തുറന്നാല്‍ ഈ ജിമിക്കി ഗാനങ്ങളും അതിനൊത്തുള്ള ചുവടുവെപ്പുകളുമാണ് വൈറലാകുന്നത്.

ഭാഷാഭേദങ്ങളില്ലാതെ മലയാളവും കടന്ന് ഇന്ത്യയും കടന്ന് ജിമിക്കി കമ്മല്‍ തരംഗമായി മാറി. ചില ജിമിക്കി ഗാനങ്ങള്‍ സിനിമയിലെ ഗാനത്തിനൊപ്പം ഹിറ്റാവുകയും ചെയ്തു. പാര്‍ട്ടിയോ ഗെറ്റ് ടു ഗെതറോ എന്തു വിശേഷാവസരങ്ങളും ആയിക്കൊള്ളട്ടെ ജിമിക്കി ഗാനം ഇല്ലാതെ പറ്റില്ലെന്ന അവസ്ഥയായി.

എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി മറ്റൊരു ജിമിക്കി കമ്മല്‍ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആറ്റിങ്ങല്‍ സ്വദേശിയായ യുവതിയും മകളുമാണ് ഇതിലെ താരം. വീഡിയോ കണ്ടുനോക്കൂ.