പെട്രോള്‍ വില വര്‍ധനയില്‍ കേന്ദ്രം ഇടപെടണമെന്ന് തോമസ് ഐസക്: ‘സംസ്ഥാനത്തിന് പ്രത്യേക നികുതി ഇളവ് നല്‍കാന്‍ സാധിക്കില്ല’

single-img
3 October 2017

പെട്രോള്‍ വില വര്‍ധനയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇന്ധന വില വര്‍ദ്ധന കേരളത്തിന് മാത്രം പരിഹരിക്കാന്‍ കഴിയുന്ന വിഷയമല്ല. അടിക്കടിയുള്ള വിലവര്‍ദ്ധന കേന്ദ്ര സര്‍ക്കാര്‍ മനപൂര്‍വ്വം ചെയ്യുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പെട്രോള്‍ വില വര്‍ധനയില്‍ നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തിന് പ്രത്യേക നികുതി ഇളവ് നല്‍കാന്‍ സാധിക്കില്ല. സാമ്പത്തിക നില മെച്ചപ്പെട്ടാല്‍ നികുതി ഇളവിനെക്കുറിച്ച് ആലോചിക്കാമെന്നും ധനമന്ത്രി പറഞ്ഞു. രണ്ട് മൂന്ന് മാസത്തിനകം സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. സംസ്ഥാനം ഇത് വരെ പ്രെട്രോളിയം നികുതി വര്‍ദ്ധിപ്പിച്ചിട്ടില്ലെന്നും തോമസ് ഐസക് വ്യക്തമാക്കി.