അംബാനിയെ പ്രീണിപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍: ജിയോ കേബിള്‍ ഇടുന്നതിന് ഇളവ് നല്‍കിയതിലൂടെ സര്‍ക്കാരിന് കോടികളുടെ നഷ്ടം

single-img
3 October 2017

Support Evartha to Save Independent journalism

ജിയോയുടെ കേബിളുകള്‍ ഇടുന്നതിനായി വെട്ടിപ്പൊളിക്കുന്ന റോഡുകള്‍ പൂര്‍വസ്ഥിതിയിലാക്കുന്നതിനുള്ള തുകയില്‍ ഇളവ് നല്‍കി സംസ്ഥാന സര്‍ക്കാര്‍. കൊച്ചി നഗരപരിധിയില്‍ 241 കിലോ മീറ്റര്‍ റോഡാണു ജിയോ കേബിളുകള്‍ സ്ഥാപിക്കാനായി വെട്ടിപ്പൊളിക്കുന്നത്.

ഇതു പൂര്‍വസ്ഥിതിയിലാക്കാന്‍ ജല അതോറിറ്റി അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നു കോര്‍പറേഷന്‍ ചതുരശ്ര മീറ്ററിന് 5,930 രൂപ വീതം ഈടാക്കുന്നുണ്ട്. എന്നാല്‍ ഈ നിരക്ക് ജിയോയ്ക്ക് 3,868 രൂപയായി ഇളവു ചെയ്തു കൊടുക്കണമെന്നാണു സര്‍ക്കാരിന്റെ ഉത്തരവ്. ഇതു നടപ്പാകുന്നതോടെ കൊച്ചി കോര്‍പറേഷന് 20 കോടി രൂപയുടെ നഷ്ടമുണ്ടാവും.

അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന സിറ്റി ഗ്യാസ് പദ്ധതിക്കും സര്‍ക്കാര്‍ ഇളവ് നല്‍കിയിരുന്നു. പൊതുതാല്‍പര്യമുളള പദ്ധതിയായതിനാലാണ് ഇളവെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍ പൂര്‍ണമായും സ്വകാര്യ സംരംഭമായ റിലയന്‍സ് ജിയോയ്ക്കു സമാനമായ ഇളവു നല്‍കുന്നതെന്തിനെന്ന കാര്യത്തില്‍ വ്യക്തമായ വിശദീകരണമില്ല.