ഈ സ്നേഹത്തിനു നന്ദി പറയാൻ വാക്കുകളില്ല;പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് മഞ്ജു വാര്യര്‍.

single-img
1 October 2017

ഉദാഹരണം സുജാതയെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് നടി മഞ്ജു വാര്യര്‍. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് ഉദാഹരണം സുജാതയുടെ വിജയം മഞ്ജു പങ്കുവെച്ചത്.”ഈ സ്‌നേഹത്തിനു നന്ദി പറയാന്‍ വാക്കുകളില്ല. നല്ല സിനിമയുടെ ഉദാഹരണമായി സുജാതയെ സ്വീകരിച്ച് വിജയിപ്പിച്ച പ്രേക്ഷകര്‍ക്കൊപ്പം വിജയം ആഘോഷിയ്ക്കാന്‍ സാധിച്ച സന്തോഷം പങ്ക് വയ്ക്കുന്നു. കേരളത്തിലെ എല്ലാ സുജാതമാരെയും സ്‌നേഹപൂര്‍വം ഓര്‍ത്തുകൊണ്ട്” മഞ്ജു എഴുതി.

ഈ സ്നേഹത്തിനു നന്ദി പറയാൻ വാക്കുകളില്ല. നല്ല സിനിമയുടെ ഉദാഹരണമായി സുജാതയെ സ്വീകരിച്ച്‌ വിജയിപ്പിച്ച പ്രേക്ഷകർക്കൊപ്പം…

Posted by Manju Warrier on Saturday, September 30, 2017

 

സുജാത കൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് മഞ്ജു ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നെടുമുടി വേണു, മമ്ത മോഹന്‍ദാസ്, ജോജു, അലന്‍സിയര്‍ തുടങ്ങി താരങ്ങളും ചിത്രത്തില്‍ മഞ്ജുവിനോടൊപ്പം അഭിനയിക്കുന്നുണ്ട്. ഞ്ജു വാര്യര്‍ കേന്ദ്രകഥാപാത്രമായെത്തിയ ചിത്രം മികച്ച പ്രതികരണത്തോടെ തീയേറ്ററില്‍ മുന്നേറി കൊണ്ടിരിക്കുകയാണ്.