ഞങ്ങള്‍ക്ക് ബുള്ളറ്റ് ട്രെയിനല്ല വേണ്ടത്..ആ പണം കൊണ്ട് റെയില്‍വേ സുരക്ഷിതമാക്കൂ..മോദിക്ക് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ ഹര്‍ജി

single-img
1 October 2017

മുംബൈ എൽഫിൻസ്റ്റൺ റോഡ് റെയിൽവേ സ്റ്റേഷനിലെ നടപ്പാല ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾ ആശുപത്രി മോർച്ചറിക്കു മുന്നിൽ.23 പേരാണു അപകടത്തില്‍ മരിച്ചത്. ചിത്രം: പിടിഐ.

ഞങ്ങള്‍ക്ക് ബുള്ളറ്റ് ട്രെയിന്‍ അല്ല വേണ്ടത് സുരക്ഷിതമായ റെയില്‍വേയാണ് വേണ്ടതെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ ഹര്‍ജി.24 മണിക്കൂറിനുള്ളില്‍ 4327 പേരാണ് പരാതിയില്‍ ഒപ്പുവെച്ചിരിക്കുന്നത്.അഹമ്മദാബാദിലെ ശ്രേയ ചവാന്‍ എന്ന വിദ്യാര്‍ഥിയാണ് പരാതി നല്‍കിയിരിക്കുന്നത്.
സെപ്റ്റംബര്‍ 20ന് ലോക്കല്‍ ട്രെയിന്‍ അപകടത്തില്‍ 17 കാരി മരിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ഥി റെയില്‍വേയുടെ സുരക്ഷാ വീഴ്ചകള്‍ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്.കോളജില്‍ പോകാന്‍ വിദ്യാര്‍ത്ഥികള്‍ ജീവനോടെയില്ലെങ്കില്‍ പിന്നെ ബുളളറ്റ് ട്രെയിനിന്റെ ആവശ്യമെന്തിനാണെന്ന് ശ്രേയ ചോദിക്കുന്നു.കണക്കു പറയുകയാണെങ്കില്‍ ദിവസവും മുംബൈ റെയില്‍ ട്രാക്കുകളില്‍ ഒമ്പതുപേരാണ് മരണപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ഒരാവശ്യവുമില്ലാത്ത മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിനുവേണ്ടിയുള്ള ഫണ്ട് ലോക്കല്‍ ട്രെയിനുകളുടെ നില മെച്ചപ്പെടുത്താന്‍ ഉപയോഗിക്കണമെന്ന് ശ്രേയ ആവശ്യപ്പെടുന്നു