മെഗാ സ്റ്റാറും കുടുംബവും കായല്‍ കയ്യേറി?മമ്മൂട്ടിക്കും കുടുംബത്തിനും എതിരായ പരാതിയില്‍ അന്വേഷണത്തിന് നിര്‍ദേശം

single-img
1 October 2017

നടന്‍ മമ്മൂട്ടിയും കുടുംബാംഗങ്ങളും കായല്‍ കൈയ്യേറിയതായി ആരോപണം. എറണാകുളത്തെ ചിലവന്നൂരിനടുത്തെ ഒരേക്കര്‍ ഭൂമിയിലെ 17 സെന്റ് കായല്‍ പുറമ്പോക്ക് കയ്യേറിയതാണെന്നാണ് പരാതി. പൊതുപ്രവര്‍ത്തകനായ പായിച്ചിറ നവാസാണ് മമ്മൂട്ടിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.
ഇക്കാര്യവുമായി ബന്ധപ്പെട്ട് നവാസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു. എറണാകുളം യൂണിറ്റ് ഡിവൈഎസ്പിക്കാണ് അന്വേഷണത്തിന്റെ ചുമതല. അംബേദ്കറുടെ ജീവചരിത്രവുമായി ബന്ധപ്പെട്ട സിനിമയില്‍ അഭിനയിച്ചതിന് മമ്മൂട്ടിക്ക് കൊച്ചിയിലെ കടവന്ത്രയില്‍ കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി സൗജന്യമായി പതിച്ചു നല്‍കിയതില്‍ വന്‍ അഴിമതിയും ക്രമക്കേടുകളും നിയമ ലംഘനങ്ങളും നടന്നിട്ടുണ്ടെന്നും നവാസ് നല്‍കിയ പരാതിയില്‍ പറയുന്നു.