ചാലക്കുടി കൊലപാതകം: മുഖ്യപ്രതി ജോണി രാജ്യംവിട്ടു?

single-img
1 October 2017


കൊച്ചി: ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍ രാജീവ് കൊല്ലപ്പെട്ട സംഭവത്തിലെ മുഖ്യ പ്രതി ജോണി വിദേശത്തേക്ക് കടന്നതായി സംശയം. മൂന്നു രാജ്യങ്ങളിലെ വിസ ജോണിക്കുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി.ഓ​സ്ട്രേ​ലി​യ, യു​എ​ഇ, താ​യ്ല​ന്‍​ഡ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള വീ​സ​യാ​ണ് ഇ​യാ​ളു​ടെ കൈ​വ​ശ​മു​ള്ള​ത്. ഇ​യാ​ള്‍​ക്കാ​യി വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ക്കു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.
ഉന്നത രാഷ്ട്രീയ ബന്ധമാണ് ജോണിയെ ഒളിപ്പിക്കുന്നതെന്നും ആരോപണമുണ്ട്. കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനായ അങ്കമാലി ചക്കര ജോണിക്ക് പുറമെ രഞ്ജിത് പൈനാടത്തും ഒളിവിലാണ്.നിലവിലെ പൊലീസ് അന്വേഷണം തൃപ്തികരമാണെന്നാണ് കുടുംബത്തിന്റെ അഭിപ്രായം. ഗൂഢാലോചന നടത്തിയവരെ കുടുക്കാന്‍ പൊലീസിന്റെ അന്വേഷണം തുടരുകയാണ്.

വെള്ളിയാഴ്ച രാവിലെ പരിയാരം തവളപ്പാറയിലെ ആളൊഴിഞ്ഞ വീട്ടിലാണ് രാജീവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ചാലക്കുടി സ്വദേശിയേയും, മുരിങ്ങൂര്‍ സ്വദേശികളായ മൂന്നു പേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ക്വട്ടേഷന്‍ നല്‍കിയത് പ്രമുഖ അഭിഭാഷകനായ സിപി ഉദയഭാനുവാണ് എന്നാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്.
രാജീവ് വധക്കേസിലെ മുഖ്യസൂത്രധാരന്‍ അങ്കമാലി സ്വദേശി ചക്കര ജോണി രാഷ്ട്രീയക്കാരുടെയും വമ്പന്‍ ബിസിനസുകാരുടെയും ഉറ്റതോഴനാണ്.