ദുബൈ അതിര്‍ത്തിയില്‍ കാറപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു

single-img
30 September 2017

ദുബൈ അതിര്‍ത്തിയായ സാല്വളയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം മങ്കട സ്വദേശി അജിത്, കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി അജിത് എന്നിവരാണ് മരിച്ചത്.

ബഹ്‌റൈനില്‍ നിന്ന് ദുബൈയിലേക്ക് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ച കാര്‍ ട്രെയിലറിന് പിന്നിലിടിക്കുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. വാഹനമോടിച്ച പ്രസാദിനും കൂടെ സഞ്ചരിച്ച വിനോദിനും പരിക്കേറ്റു. ഇവര്‍ അല്‍ അഹ്‌സ, സാല്വക ആശുപത്രികളില്‍ ചികില്‍സയിലാണ്.