തോമസ് ചാണ്ടിക്കെതിരായ അഴിമതി ആരോപണം വിജിലന്‍സ് പൂഴ്ത്തിയെന്ന് രമേശ് ചെന്നിത്തല

single-img
30 September 2017

മന്ത്രി തോമസ് ചാണ്ടിക്കെതിരായ അഴിമതി ആരോപണം വിജിലന്‍സ് പൂഴ്ത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ അഴിമതിക്കേസുകളും തേച്ചുമായ്ച്ചുകളയാനാണ് ബഹ്‌റയെ വിജിലന്‍സ് ഡയറക്ടര്‍ ആക്കിയത്. കലക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് മാത്രം മതി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാന്‍.

തോമസ് ചാണ്ടി ആയതുകൊണ്ടാണ് മുഖ്യമന്ത്രി നടപടി എടുക്കാത്തത്. കലക്ടറെ സ്വാധീനിക്കാന്‍ മന്ത്രിക്കു കഴിയുമെന്നും അദ്ദേഹം ആരോപിച്ചു. തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് അഞ്ചാംതിയതി 24 മണിക്കൂര്‍ നീളുന്ന രാപ്പകല്‍ സമരം സംഘടിപ്പിക്കുമെന്നും രമേശ് ചെന്നിത്തല ആലപ്പുഴയില്‍ പറഞ്ഞു.