മുസ്ലീങ്ങളും ഗോമൂത്രം കുടിക്കണമെന്ന് ബാബാ രാംദേവ്

single-img
30 September 2017

ന്യൂഡല്‍ഹി: മുസ്ലീങ്ങളും ഗോമൂത്രം കുടിക്കണമെന്ന് യോഗ ഗുരുവും പതഞ്ജലി കമ്പനി ഉടമയുമായ ബാബാ രാംദേവ്. ഗോമൂത്രം കുടിക്കുന്നതിന് വിശുദ്ധഗ്രന്ഥമായ ഖുറാന്‍ അനുവാദം നല്‍കുന്നുണ്ടെന്നും രാംദേവ് പറഞ്ഞു. ഇന്ത്യാ ടിവി ചാനലിന്റെ പരിപാടിക്കിടെയായിരുന്നു രാംദേവിന്റെ പ്രതികരണം.

പതഞ്ജലി ഹിന്ദു കമ്പനി ഉത്പന്നമാണെന്ന ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ വിദ്വേഷത്തിന്റെ വന്‍മതിലാണ് സൃഷ്ടിക്കുന്നതെന്നും രാം ദേവ് ആരോപിച്ചു. ഹമീദ് സഹോദരങ്ങള്‍ ആരംഭിച്ച ‘ഹാംദര്‍ദ്’ കമ്പനിയെ താനിതുവരെ എതിര്‍ത്തിട്ടില്ല.

ഹംദാര്‍ദിനും ഹിമാലയ കമ്പനിക്കും പൂര്‍ണ പിന്തുണ നല്‍കും. ഹിമാലയ ഗ്രൂപ്പിലെ ഫാറൂഖ് ഭായ് തനിക്ക് യോഗ ഗ്രാമം ആരംഭിക്കാന്‍ ഭൂമി നല്‍കുകവരെ ചെയ്തു. ഹംദര്‍ദ് ഞാന്‍ ഒരിക്കലും ഉന്നം വെച്ചിരുന്നില്ലല്ലോ എന്നും രാംദേവ് കുറ്റപ്പെടുത്തി.

10,000 കോടി രൂപ ആസ്തിയുള്ള പതഞ്ജലി ഗ്രൂപ്പിന് പിന്തുടര്‍ച്ചക്കാര്‍ ആരാകണമെന്ന് താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും താന്‍ പരിശീലനം നല്‍കിയ 500 സന്യാസികള്‍ക്കാണ് ഇതിന്റെ പിന്തുടര്‍ച്ചാവകാശം ഉണ്ടായിരിക്കുകയെന്നും രാംദേവ് പറഞ്ഞു.