മുംബൈയിലെ റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 22 പേര്‍ മരിച്ചു

single-img
29 September 2017

മുംബൈയിലെ റെയില്‍വേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 22 പേര്‍ മരിച്ചു. 30 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മുംബൈയ്ക്ക് സമീപമുള്ള എല്‍ഫിന്‍സ്റ്റണ്‍ ലോക്കല്‍ സ്റ്റേഷനിലെ മേല്‍പ്പാലത്തിലാണ് സംഭവമുണ്ടായത്.

രാവിലെ 10.45 ഓടെയായിരുന്നു അപകടം. കനത്ത മഴയ്ക്ക് പിന്നാലെ യാത്രക്കാര്‍ കൂട്ടമായി പാലത്തില്‍ കയറിയതോടെയാണ് തിക്കും തിരക്കുമുണ്ടായത്. തുടര്‍ന്ന് പലരും നിലത്ത് വീണു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്.

സ്റ്റേഷന് സമീപം നിരവധി ഓഫീസുകളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുള്ളതില്‍ നല്ല തിരക്കുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.