ലിസി ഇപ്പോള്‍ പുതിയ സുഹൃത്തിനൊപ്പം ചുറ്റി കറങ്ങുകയാണ്

single-img
29 September 2017

പ്രിയദര്‍ശനുമായുള്ള ലിസിയുടെ വിവാഹമോചന വാര്‍ത്ത ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. എന്നാല്‍ വിവാഹ മോചനമൊന്നും താരത്തെ എവിടെയും ബാധിച്ചിട്ടില്ല. പുതിയ സുഹൃത്തിനെ സ്വന്തമാക്കി അവനൊപ്പം കറങ്ങുകയാണ് ലിസി.

ആ സുഹൃത്ത് മറ്റാരുമല്ല, ഹാര്‍ലി ഡേവിസണ്‍ ബൈക്ക് ആണ്. സൂപ്പര്‍ ബൈക്കിനൊപ്പമുള്ള ചിത്രങ്ങള്‍ താരം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. അതോടെ ചിത്രങ്ങള്‍ വൈറലാവുകയും ചെയ്തു. ചിത്രങ്ങള്‍ക്കൊപ്പം താരം ഒരു ചെറിയ കുറിപ്പും പങ്കുവച്ചു:

WHO SAID ‘DIAMONDS ARE A GIRL’S BEST FRIEND’
On my friends’s Harley with a group of friends….’I got the wind in my hair, gleam in my eyes, song in my heart and an endless horizon’…. What a dream!!!

മലയാള ചലച്ചിത്രമേഖലയിലെ പ്രിയപ്പെട്ട താര ജോഡിയായിരുന്നു പ്രിയദര്‍ശന്‍ ലിസി ദമ്പതികള്‍. 24 വര്‍ഷം നീണ്ട ദാമ്പത്യം ഉപേക്ഷിച്ച് ഇരുവരും വഴിപിരിഞ്ഞിട്ട് അധികം കാലമായിട്ടില്ല. അതിനിടയില്‍ ചലച്ചിത്രമേഖലയിലേക്ക് ലിസി മടങ്ങിയെത്തുമെന്നുള്ള വാര്‍ത്തകളടക്കം പ്രചരിച്ചിരുന്നു. എന്നാല്‍ ചലച്ചിത്രമേഖലയ്ക്ക് മുതല്‍കൂട്ടാകുന്ന തരത്തിലുള്ള ഡബ്ബിംഗ് സ്റ്റുഡിയോയുമായി ലിസി രംഗത്തെത്തുന്നതാണ് പിന്നീട് ഏവരും കണ്ടത്.