സാമ്പത്തിക മാന്ദ്യത്തെ ചൊല്ലി മുതിര്‍ന്ന ബിജെപി നേതാക്കളുടെ വാക്‌പോര് പൊട്ടിത്തെറിയിലേക്ക്

single-img
29 September 2017

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെയും മുന്‍ ധനകാര്യമന്ത്രി യശ്വന്ത് സിന്‍ഹയുടെയും വാക്‌പോര് തുടരുന്നു. തന്നെ എണ്‍പതാം വയസിലെ തൊഴിലന്വേഷകന്‍ എന്ന് പരിഹസിച്ച ധനമന്ത്രി അരുണ്‍ ജെയ്റ്റിലിക്കെതിരെ തിരിച്ചടിച്ച് യശ്വന്ത് സിന്‍ഹ രംഗത്ത് എത്തി.

തനിക്കിപ്പോഴും ജോലിയില്ലായിരുന്നെങ്കില്‍ ജെയ്റ്റിലി ഇന്ന് ആ സ്ഥാനത്തുണ്ടാകില്ലായിരുന്നുവെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു. യശ്വന്ത് സിന്‍ഹ 80ാം വയസിലും ജോലിക്ക് അപേക്ഷയുമായി നടക്കുന്നയാളാണെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നു. ഇതോടെ, ബി.ജെ.പി ധനമന്ത്രിമാര്‍ തമ്മിലുള്ള പോര് മുറുകുകയാണ്.

യശ്വന്ത് സിന്‍ഹയെ ധനമന്ത്രിസ്ഥാനം ഏല്‍പിച്ച മുന്‍പ്രധാനമന്ത്രി വാജ്‌പേയിക്ക് ഒടുവില്‍ അദ്ദേഹത്തെ നിര്‍ബന്ധപൂര്‍വം പുറത്താക്കേണ്ട സാഹചര്യം ബി.ജെ.പി അഭിമുഖീകരിച്ചതാണ്. ധനമന്ത്രിയെന്ന നിലയിലുള്ള യശ്വന്ത് സിന്‍ഹയുടെ പ്രവര്‍ത്തനം വിനാശകരമായിരുന്നു.

അദ്ദേഹം ധനമന്ത്രിയായിരുന്ന 2000-2003 കാലം ഉദാരീകരണ ഇന്ത്യയിലെ ഏറ്റവും മോശം വര്‍ഷങ്ങളായിരുന്നെന്നും ജെയ്റ്റ്‌ലി വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് പി. ചിദംബരവും സിന്‍ഹയും ഒരേസമയം അഭിനയിച്ചാല്‍ വസ്തുതകള്‍ മാറില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നേരത്തെ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ കോളത്തിലൂടെയാണ് മോഡി സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണങ്ങളെ യശ്വന്ത് സിന്‍ഹ നിശിതമായി വിമര്‍ശിച്ചത്