വാക്കുതര്‍ക്കം മൂര്‍ച്ഛിച്ചു: വികലാംഗയായ അമ്മായിയമ്മയെ മരുമകള്‍ തലക്കടിച്ചു കൊന്നു

single-img
28 September 2017

അമ്മായി അമ്മയെ മരുമകള്‍ അടിച്ചു കൊന്നു. വികലാംഗയായ സ്വര്‍ണ(62)യെയാണ് മകന്റെ ഭാര്യയായ കാഞ്ചന്‍ കപൂര്‍ വിറകു കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയത്. തുടര്‍ന്ന് കൊലപാതകം അപകടമായി ചിത്രീകരിക്കാന്‍ മൃതദേഹം കത്തിക്കാന്‍ ശ്രമിച്ചെങ്കിലും കാലുകള്‍ക്ക് മാത്രമാണ് തീപിടിച്ചത്.

മണ്ടാവലിയിലെ ഇരു നിലകളുള്ള ഫ്‌ലാറ്റില്‍ താഴത്തെ നിലയില്‍ സ്വര്‍ണ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. മുകളിലത്തെ നിലയിലാണ് മകന്‍ സുമിതും മരുമകള്‍ കാഞ്ചനും താമസിച്ചിരുന്നത്. അമ്മായി അമ്മയും മരുകളും തമ്മിലുള്ള വഴക്ക് പതിവായിരുന്നു.

ഇതുപോലെ കഴിഞ്ഞ ദിവസമുണ്ടായ വാഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു. ഹോട്ടല്‍ തൊഴിലാളിയായ സുമിത് സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നില്ല. ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് അമ്മയുടെ കാലു മാത്രം കത്തിയ മൃതദേഹം കണ്ടത്.

തുടര്‍ന്ന് ഭാര്യയോട് അന്വേഷിച്ചപ്പോള്‍ മറുപടിയില്‍ സംശയം തോന്നിയ സുമിത് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ കാഞ്ചന്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ മണ്ടാവലിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.