തൃശൂരില്‍ വെദികനും വീട്ടമ്മയും തമ്മില്‍ വഴിവിട്ട ബന്ധമെന്ന് നാട്ടുകാരന്‍ പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചില്ല; ഒളിച്ചോടിയപ്പോള്‍ ഇടവകക്കാര്‍ ഞെട്ടി

single-img
25 September 2017

തൃശൂര്‍: കത്തോലിക്ക സഭ വൈദികന്‍ വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമായ യുവതിക്കൊപ്പം ഒളിച്ചോടി. സിഎംഐ സഭ തൃശൂര്‍ ചിയ്യൂര്‍ ഇടവക വികാരി സോണി ആന്റണിയാണ് ചിയ്യാരം പള്ളിയുടെ സണ്‍ഡേ സ്‌കൂളില്‍ ബൈബിള്‍ പഠിപ്പിക്കാന്‍ എത്തിയിരുന്ന യുവതിയുമായി ഒളിച്ചോടിയത്.

ഭാര്യയെ കാണാനില്ലെന്നു കാട്ടി വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷനില്‍ ഭര്‍ത്താവ് പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഫാ. സോണി ആന്റണിയെ പ്രതിയാക്കി പൊലീസ് കേസെടുത്തു. കഴിഞ്ഞ ഓഗസ്റ്റിലാണ് സംഭവം നടന്ന്. എന്നാല്‍ വൈദികരുടെ പീഡനവും ഒളിച്ചോട്ടവും സഭയ്ക്കു കൂടുതല്‍ ചീത്തപ്പേരുണ്ടാക്കുമെന്നതിനാല്‍ സഭാ നേതൃത്വം ഇടപെട്ട് ഇക്കാര്യം രഹസ്യമാക്കി വയ്ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

സണ്‍ണ്ടേസ്‌കൂള്‍ അധ്യാപിക ആയതിനാല്‍ ഇവരുടെ അടുപ്പത്തില്‍ ആര്‍ക്കും സംശയമുണ്ടായില്ലെന്ന് മാത്രമല്ല സോണി കൂടെക്കൂടെ യുവതിയുടെ വീട്ടിലെത്തിയതും സ്വാഭാവികമായിട്ടായിരുന്നു. എന്നാല്‍ പിന്നീട് പള്ളിക്കുള്ളില്‍ നിന്ന് തന്നെ നാട്ടുകാര്‍ വൈദികനെയും യുവതിയെയും പിടികൂടുകയായിരുന്നു.

ഇതോടെയാണ് നാട്ടുകാര്‍ക്ക് അച്ചന്റെ തനിസ്വരൂപം ബോധ്യമായത്. സംഭവത്തെ തുടര്‍ന്ന് യുവതിയെ ഭര്‍ത്താവ് യുവതിയെ അവരുടെ വീട്ടിലേക്ക് മാറ്റി. ഇതു മനസിലാക്കിയ ഫാദര്‍ സോണി യുവതിയുടെ വീട്ടിലെത്തി അവരെയും കൂട്ടി മുംബൈയിലേക്ക് കടക്കുകയുമായിരുന്നു.

ഫാ.സോണി കോളേജ് അധ്യാപകനാണ്. കലാകാരനും ഗായകനുമായ വൈദികന്റെ താല്‍പര്യങ്ങളെ മാനിച്ച് സഭാ നേതൃത്വം ഉപരിപഠനത്തിനായി വിദേശത്തേക്ക് അയക്കാനിരിക്കെയാണ് സംഭവം. അതേസമയം പൊലീസ് കേസെടുത്തതോടെ യുവതിയെ ഉപേക്ഷിച്ച് വൈദികന്‍ രക്ഷപ്പെട്ടു. എന്നാല്‍ ഇത്രയൊക്കെ സംഭവിച്ചിട്ടും സോണിയെ വൈദികസ്ഥാനത്ത് നിന്നും പുറത്താക്കാന്‍ സഭ തയ്യാറാകാത്തതില്‍ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.