ഇന്ധനവില കൊള്ളക്കെതിരായ പ്രതിഷേധം ആളിക്കത്തുന്നു

single-img
25 September 2017

 

 


[poll id=”5″]

[poll id=”4″]

ഇന്ധനവില കൊള്ളക്കെതിരെ കേരളത്തിലെ പ്രമുഖ ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമമായ ‘ഇ വാര്‍ത്ത’ (http://www.evartha.in/) ആരംഭിച്ച പ്രതിഷേധ ക്യാംപെയിനൊപ്പം അണിചേര്‍ന്നത് ലക്ഷങ്ങള്‍. ക്യാംപെയ്ന്‍ ഒരാഴ്ച പിന്നിടുമ്പോള്‍ രണ്ട് ലക്ഷത്തോളം ആളുകളാണ് പ്രതിഷേധത്തില്‍ പങ്കാളികളായത്. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത പോസ്റ്ററിന് പതിനായിരത്തോളം ലൈക്കുകളും ഷെയറുകളുമാണ് ലഭിച്ചത്.

ഇന്ധന വിലവര്‍ധനക്കെതിരെയുള്ള ‘ഇ വാര്‍ത്ത’ പ്രതിഷേധ ക്യാംപെയിന്‍ ജനങ്ങള്‍ സ്വീകരിച്ചു എന്നതിനുള്ള നേര്‍സാക്ഷ്യമാണ് ഈ ജനപിന്തുണ. കുറച്ചുകൂടി വോട്ടുകള്‍ ശേഖരിച്ച ശേഷം ഇതൊരു പരാതിയാക്കി പെട്രോളിയം മന്ത്രാലയത്തിനും, പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും അയച്ച് കേരളത്തിന്റെ പ്രതിഷേധം ശക്തമായി രേഖപ്പെടുത്താനാണ് ‘ഇ വാര്‍ത്ത’ ലക്ഷ്യമിടുന്നത്.

പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ വന്നാല്‍ വില 22 ശതമാനമെങ്കിലും കുറയും. ജിഎസ്ടിയുടെ താഴ്ന്ന നിരക്ക് കൂടി ഏര്‍പ്പെടുത്തിയാല്‍ വില പകുതി വരെ കുറഞ്ഞേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ തന്നെ നിങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്തി പെട്രോള്‍ ഡീസല്‍ വില കുറയ്ക്കാനുള്ള ഈ സംരഭത്തില്‍ അണിചേരൂ.