ഷാര്‍ജ ഭരണാധികാരിക്ക് കേരളത്തില്‍ ഊഷ്മള സ്വീകരണം

single-img
24 September 2017


തിരുവനന്തപുരം: ഷാര്‍ജ ഭരണാധികാരി ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസ്മി കേരളത്തിലെത്തി. നാലു ദിവസത്തെ സന്ദര്‍ശനത്തിനായാണ് സുല്‍ത്താന്‍ കേരളത്തിലെത്തിയിരിക്കുന്നത്. വൈകുന്നേരം 3.15ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ സുല്‍ത്താനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി ലിറ്റ് സുല്‍ത്താന് സമ്മാനിക്കും. യുഎഇയും കേരളവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ സര്‍ക്കാരുമായി അദ്ദേഹം ചര്‍ച്ച നടത്തും. 25 നും 26 നും വിവിധ പരിപാടികളില്‍ ഷാര്‍ജ ഭരണാധികാരി പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഷാര്‍ജ സന്ദര്‍ശിച്ച അവസരത്തില്‍ അദ്ദേഹത്തെ കേരളത്തിലേയ്ക്ക് ക്ഷണിച്ചിരുന്നു.