ആരോണ്‍ ഫിഞ്ചിന് സഞ്ച്വറി; ഇന്ത്യക്ക് 294 റണ്‍സ് വിജയലക്ഷ്യം.

single-img
24 September 2017

ഇന്‍ഡോര്‍: നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ ആസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് 294 റണ്‍സ് വിജയലക്ഷ്യം. പരിക്ക് മാറി തിരിച്ചെത്തിയ ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിന്റെ (124) സെഞ്ച്വറി മികവിലാണ് ഓസീസ് മുന്നൂറിനടുത്തെത്തിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 293 റണ്‍സെടുത്തു.

125 പന്തില്‍ 12 ബൗണ്ടറിയും അഞ്ചു സിക്‌സും ഉള്‍പ്പെടെ 124 റണ്‍സെടുത്ത ഫിഞ്ച്, കരിയറിലെ എട്ടാം ഏകദിന സെഞ്ചുരിയാണ് കുറിച്ചത്. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും അര്‍ധസെഞ്ചുറി കണ്ടെത്തിയ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തുമൊത്ത് രണ്ടാം രണ്ടാം വിക്കറ്റില്‍ ഫി!ഞ്ച് കൂട്ടിച്ചേര്‍ത്ത 154 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഓസീസ് ഇന്നിങ്‌സിന്റെ നട്ടെല്ല്. ഒരു ഘട്ടത്തില്‍ 350 കടക്കുമെന്നു തോന്നിച്ച ഓസീസിനെ ഫിഞ്ചിനെയും സ്മിത്തിനെയും പുറത്താക്കിയ കുല്‍ദീപ് യാദവിന്റെ ഇരട്ടപ്രഹരമാണ് പിടിച്ചുകെട്ടിയത്. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറയും രണ്ടു വിക്കറ്റ് വീഴ്ത്തി.