ഹാദിയ കേസ്; വനിതാ കമ്മീഷന്‍ സുപ്രീം കോടതിയിലേക്ക്

single-img
24 September 2017

തിരുവന്തപുരം: ഹാദിയ അവകാശ ലംഘനം നേരിടുന്നു എന്ന പരാതിയെ തുടര്‍ന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ സുപ്രീം കോടതിയിലേക്ക്. മതം മാറ്റം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇടപെടല്‍ ഉണ്ടായതിനെ തുടര്‍ന്നാണ് വനിതാ കമ്മീഷന്റെ പുതിയ നീക്കം.

ഹാദിയയെ സന്ദര്‍ശിച്ച് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സര്‍പ്പിക്കാന്‍ അനുമതി തേടുമെന്നും കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ അറിയിച്ചു. ഹാദിയ കേസില്‍ സ്ത്രീപക്ഷ ഇടപെടല്‍ ആവശ്യമാണ്. സാമൂഹിക സാഹചര്യം കലുഷിതമാകാതിരിക്കാനാണ് നീക്കമെന്നും ജോസഫൈന്‍ പറഞ്ഞു.

ഹാദിയ വീട്ടു തടങ്കലിലാണെന്നു കാണിച്ച് നിരവധി പരാതികള്‍ വനിത കമ്മീഷന് ലഭിച്ചിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരും പത്രപ്രവര്‍ത്തകരും ഉള്‍പ്പടെയുള്ളവര്‍ക്ക് വീട്ടിലക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയായിരുന്നു വനിതാ കമ്മീഷന്റെ ഇടപെടലുണ്ടായത്.

ഇപ്പോള്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ഹാദിയ വൈക്കത്തെ സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. വീടിന് പൊലീസ് സംരക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്