സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജിയില്‍ വിധി പറയുന്നത് ഒക്ടോബര്‍ ഏഴിലേക്ക് മാറ്റി

single-img
23 September 2017

ബംഗളുരു: സോളാര്‍ കേസില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഇടക്കാല ഹര്‍ജിയില്‍ വിധി പറയുന്നത് ബംഗളുരു കോടതി മാറ്റി വെച്ചു. ഒക്ടോബര്‍ ഏഴിലേക്കാണ് ഹര്‍ജി വിധി പറയുന്നതിനായി മാറ്റിയിരിക്കുന്നത്. ബംഗളൂരു സിറ്റി സിവില്‍ ആന്റ് സെഷന്‍സ് കോടതി ജഡ്ജി ജസ്റ്റിസ് ഭീമ ഗൗഡയാണ് വിധി പുറപ്പെടുവിക്കുക.

ബംഗളുരുവിലെ വ്യവസായി എംകെ കുരുവിള നല്‍കിയ കേസില്‍ പ്രതി ചേര്‍ത്തതില്‍ നിന്നും ഒഴിവാക്കണമെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം. കുരുവിള നല്‍കിയ കേസില്‍ അഞ്ചാം പ്രതിയാണ് ഉമ്മന്‍ ചാണ്ടി. 400 കോടി രൂപയുടെ സോളാര്‍ പദ്ധതിയുടെ പേരില്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി.