രാജീവ് വധക്കേസ് പ്രതി പേരറിവാളന് പരോള്‍ ഒരു മാസം കൂടി നീട്ടി നല്‍കി

single-img
23 September 2017

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന്റെ പരോള്‍ ഒരു മാസത്തേക്ക് കൂടി നീട്ടി. പരോള്‍ ഒരു മാസത്തേക്ക് കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് പേരറിവാളന്റെ അമ്മ അര്‍പുതാമ്മാള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. അതിനെ തുടര്‍ന്നാണ് പരോള്‍ ഒക്ടോബര്‍ 24 വരേക്ക് നീട്ടിയത്. ആഗസ്ത് 24 നാണ് തമിഴ്‌നാട് സര്‍ക്കാര്‍ പേരറിവാളന് ഒരു മാസത്തെ പരോള്‍ അനുവദിച്ചത്.

രാജീവ് ഗാന്ധി വധക്കേസില്‍ അറസ്റ്റിലായ ശേഷം ആദ്യമായാണ് പേരറിവാളന് ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ അവസരം ഒരുങ്ങിയത്. ചികിത്സയില്‍ കഴിയുന്ന പിതാവിനെ പരിചരിക്കുന്നതിന് 30 ദിവസത്തെ പരോളാണ് അനുവദിച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ 30 ദിവസം കൂടി നീട്ടി നല്‍കിയിത്. പേരറിവാളന് പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ അര്‍പ്പുതം അമ്മാള്‍ നിരവധി നിവേദനം സമര്‍പ്പിച്ചിരുന്നു.