ബ്ലൂവെയ്ൽ കൊലയാളി ഗെയിമിന് ഒരു ഇര കൂടി; 12വയസുകാരൻ മരിച്ചു

single-img
23 September 2017

ലക്നൗ : കൊലയാളി ഗെയിം എന്നു കുപ്രസിദ്ധി ആർജ്ജിച്ച ബ്ലൂവെയിലിനു ഒരു ഇര കൂടി. ഉത്തർപ്രദേശിൽ 12 വയസുകാരൻ റെയിൽവേ ട്രാക്കിലൂടെ ബ്ലൂവെയ്‌ൽ ഗെയിം കളിച്ചുകൊണ്ടു നടക്കവേ ട്രെയിനിടിച്ച് മരിച്ചു.

ബ്ലൂവെയ്‌ൽ ഗെയിം കളിച്ചുകൊണ്ടു നടക്കുമ്പോളാണ് കുട്ടിയെ ട്രെയിൻ ഇടിച്ചതെന്ന് സുഹൃത്തുക്കളാണ് പോലീസിനോട് പറഞ്ഞത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.