നാളെ ലോകം അവസാനിക്കുമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണം: വാസ്തവം ഇതാണ്

single-img
22 September 2017

നാളെ (സെപ്തംബര്‍ 23 ന്)ലോകം അവസാനിക്കും എന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണമാണ് നടക്കുന്നത്. 2017 സെപ്തംമ്പര്‍ 23 ന് ഒരു ഗ്രഹത്തിന്റെ ശക്തമായ വായു പ്രകമ്പനത്തിന് ഭൂമി ഇരയാകുമെന്നും ഈ പ്രകമ്പനത്തില്‍ കടല്‍ ജലം ആകാശത്തോളം ഉയരുമെന്നുമായിരുന്നു പ്രചരിച്ചിരുന്നത്.

ഭൂമിയുടെ അടിത്തട്ടുവരെ ഇതുമൂലം കീഴ്‌മേല്‍ മറയും. ഭൂമിയിലെ എല്ലാ ജീവജാലങ്ങളും വെള്ളത്തോടൊപ്പം അപ്രത്യക്ഷമാകും എന്നിങ്ങനെയുള്ള കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. എന്നാല്‍ ഇതും സംഭവിക്കാന്‍ പോകുന്നില്ല എന്ന പ്രതികരണവുമായി ശാസ്ത്രലോകം രംഗത്തെത്തി. നാളെയും യാതൊരു പ്രശ്‌നവുമില്ലാതെ ഭൂമി പ്രവര്‍ത്തിക്കും എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.