വിവാഹത്തെ എതിര്‍ത്തു; കാമുകന്റെ അച്ഛനെ കൊല്ലാന്‍ കാമുകി ക്വട്ടേഷന്‍ കൊടുത്തു; പ്രതികളെ സാഹസികമായി പിടികൂടി

single-img
21 September 2017

ജോലിക്കു പോകുന്നതിനിടെ കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം മകനെ വിവാഹത്തില്‍ നിന്നും പിന്‍തിരിപ്പിച്ചതിനെ തുടര്‍ന്ന് യുവതി നല്‍കിയ കൊട്ടേഷന്‍ ആണെന്ന് കണ്ടെത്തി. ആര്യനാട് ഡിപ്പോയിലെ ഡ്രൈവറായ കോട്ടൂര്‍ ചമതമൂട് സബൂറാ മന്‍സിലില്‍ എം.ഷാഹുല്‍ ഹമീദിന് (52) നേരെ പുലര്‍ച്ചെ അഞ്ചരയോടെ കോട്ടൂര്‍ ഉത്തരംകോട് സ്‌കൂളിനു സമീപം വച്ചാണ് ആക്രമണമുണ്ടായത്.

പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിനു സമീപത്തു താമസിക്കുന്ന റംസി എന്ന യുവതിയുമായി ഷാഹുല്‍ ഹമീദിന്റെ മകന്‍ പ്രണയത്തിലായിരുന്നു. വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായ യുവതി ഇക്കാര്യം മറച്ചു വച്ചാണ് ഇയാളുമായി പ്രണയത്തിലായത്.

എന്നാല്‍ യുവതി വിവാഹിതയാണ് എന്നറിഞ്ഞ ഷാഹുല്‍ ഹമീദ് മകനെ ആ ബന്ധത്തില്‍ നിന്നും പിന്തിരിപ്പിക്കുകയും മകനെ വിദേശത്തേയ്ക്ക് പറഞ്ഞു വിടാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് റംസി ക്വട്ടേഷന്‍ നല്‍കിയതെന്ന് പോലീസ് പറയുന്നു.

നാല്‍പതിനായിരം രൂപയ്ക്കു കൊലക്കേസ് പ്രതിയും ശ്രീകാര്യം സ്റ്റേഷന്‍ പരിധിയില്‍ നിരവധി കേസുകളിലും ഉള്‍പ്പെട്ട കൊടും ക്രിമിനലും ആയ ബിനുവിന് കേസിലെ രണ്ടാം പ്രതിയായ അന്‍സാറുമായി ചേര്‍ന്ന് ക്വട്ടേഷന്‍ നല്‍കുകയായിരുന്നെന്ന് പോലീസ് പറയുന്നു.

സംഭവം നടക്കുന്നതിന്റെ രണ്ടു ദിവസം മുന്‍പ് തന്നെ യുവതിയും മറ്റു പ്രതികളും ചേര്‍ന്ന് വീടും പരിസരവും സസൂക്ഷ്മം നിരീക്ഷിച്ചു. കൂടുതല്‍ ആളുകള്‍ വേണമെന്നും ബാപ്പയ്ക്കും മകനും കടുത്ത അക്രമണം നല്‍കണമെന്നുള്ള യുവതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഗുണ്ടാ തലവനായ ബിനു ആറും ഏഴും പ്രതികളായ അനീഷ്, തന്‍സീര്‍ എന്നിവരുടെ സഹായത്തോടെ യൂണിയന്‍ തൊഴിലാളികളും കൂലിത്തല്ലുകാരുമായ പ്രമോദ്, ശബരി എന്നിവരെയും കൂട്ടി ബിനുവിന്റെ വാനില്‍ കോട്ടൂര്‍ എത്തുകയും

ഇക്കഴിഞ്ഞ ഓഗസ്റ്റ് പത്തൊന്‍പതാം തീയതിയാണ് കേസിനാസ്പദമായ സംഭവം. പുലര്‍ച്ചെ അഞ്ചു മുപ്പതിന് ഡ്യൂട്ടിക്ക് ബൈക്കില്‍ പോകുകയായിരുന്ന ഷാഹുല്‍ഹമീദിനെ മുളകു പൊടിയെറിഞ്ഞശേഷം ആക്രമിക്കുകയായിരുന്നു. വഴി ചോദിക്കാനെന്ന വ്യാജേന ബൈക്ക് തടഞ്ഞു നിറുത്തി ഷാഹുല്‍ ഹമീദിന്റെ കണ്ണില്‍ മുളക് പൊടി വിതറുകയായിരുന്നു.

ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഷാഹുല്‍ഹമീദിനെ പിന്തുടര്‍ന്ന് തടി കഷ്ണം ഉപയോഗിച്ച് തലക്കടിക്കുകയും ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഷാഹുല്‍ ഹമീദിന്റെ നിലവിളികേട്ട് നാട്ടുകാര്‍ എത്തുമ്പോഴേക്കും പ്രതികള്‍ വാഹനത്തില്‍ രക്ഷപ്പെട്ടു.

ഷാഹുല്‍ ഹമീദ് നല്‍കിയ പരാതിയില്‍ വാഹനത്തിന്റെ നമ്പര്‍ ഉള്‍പ്പടെ ഉണ്ടായിരുന്നത് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷത്തിനിടെ മുഖ്യ പ്രതിയായ റംസി ഒളിവില്‍ പോകുകയും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. രാത്രി മറ്റൊരു ക്വട്ടേഷന് സഞ്ചരിച്ചു കൊണ്ടിരുന്ന പ്രതികളെ സാഹസികമായാണ് പിടികൂടിയത്.