രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്കിടെ അരവിന്ദ് കേജ്‌രിവാളുമായി നടന്‍ കമല്‍ഹാസന്റെ കൂടിക്കാഴ്ച

single-img
21 September 2017

ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജ്‌രിവാള്‍, നടന്‍ കമല്‍ഹാസനുമായി കൂടിക്കാഴ്ച നടത്തി. കമല്‍ഹാസന്റെ ചെന്നൈയിലെ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്കിടെയുള്ള കൂടിക്കാഴ്ച വലിയചര്‍ച്ചാ വിഷയമായിരിക്കുകയാണ്.

ചര്‍ച്ചയുടെ വിശദാംശങ്ങളെപ്പറ്റി കമലും കേജ്‌രിവാളും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഉച്ചയോടെ ചെന്നൈയില്‍ എത്തിയ കേജ്‌രിവാളിനെ കമലിന്റെ മകള്‍ അക്ഷരയാണ് ചെന്നൈ വിമാനത്താവളത്തില്‍ സ്വീകരിച്ചത്. കേജ്‌രിവാളിനോടൊപ്പം മറ്റ് മൂന്ന് എഎപി നേതാക്കളും കമലിനെ കാണാന്‍ എത്തിയിരുന്നു.

കേജ്‌രിവാളിനെ കമല്‍ സ്വീകരിക്കുന്നതിന്റെയും ഇരുവരും ഒരുമിച്ചിരിക്കുന്നതിന്റെയും ചിത്രങ്ങള്‍ ആം ആദ്മി ട്വിറ്ററില്‍ പങ്കുവച്ചു. ഇതിനുമുന്‍പ് 2015ല്‍ ഡല്‍ഹിയിലെത്തി കേജ്‌രിവാളിനെ കമല്‍ കണ്ടിരുന്നു. ഉടന്‍ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള കമല്‍, ആം ആദ്മിയുമായി കൈകോര്‍ത്തേക്കുമെന്നും പ്രചാരണമുണ്ട്.