ഈ മാസം 30ന് മുമ്പ് ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം: ഇല്ലെങ്കില്‍ റേഷന്‍ ലഭിക്കില്ല

single-img
21 September 2017

തിരുവനന്തപുരം: ഈ മാസം മുപ്പതിനകം ആധാര്‍ നമ്പര്‍ നല്‍കാത്ത ഗുണഭോക്താക്കള്‍ക്ക് റേഷന്‍ നല്‍കില്ലെന്ന് സിവില്‍ സപ്ലൈസ് വകുപ്പ്. ആധാര്‍ നമ്പര്‍ രേഖപ്പെടുത്തി അതിന്റെ സാധുത ഉറപ്പ് വരുത്തി മാത്രമേ റേഷന്‍ സാധനങ്ങള്‍ നല്‍കാവൂ എന്ന കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിന്റെ അറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സെപ്റ്റംബര്‍ മുപ്പതിന് ശേഷം ആധാര്‍ നല്‍കിയ ഗുണഭോക്താക്കള്‍ക്ക് മാത്രമായിരിക്കും സബ്‌സിഡി നിരക്കില്‍ റേഷന്‍ ലിഭിക്കുക. ഇത്തരത്തില്‍ ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ച ഗുണഭോക്താക്കളുടെ പട്ടിക എല്ലാ റേഷന്‍ കടകളിലും സൂക്ഷിക്കുകയും വേണം.

പൊതുവിതരണ ശൃംഘലയില്‍ സുതാര്യത ഉറപ്പുവരുത്താനാണ് കാര്‍ഡിലെ അംഗങ്ങളുടെ ആധാര്‍ നമ്പര്‍ ശേഖരിക്കുന്നത് എന്നാണ് ഭക്ഷ്യ മന്ത്രാലയം പറയുന്നത്. സംസ്ഥാനത്ത് ഇതിനകം റേഷന്‍ കടകള്‍ വഴി ആധാര്‍ നമ്പര്‍ സ്വീകരിച്ചിട്ടുണ്ട്.