തച്ചങ്കരിയും ശ്രീലേഖയുമടക്കം നാലു പേര്‍ക്ക് ഡി.ജി.പി പദവി

single-img
20 September 2017

തിരുവനന്തപുരം: എ.ഡി.ജി.പിമാരായ ടോമിന്‍ തച്ചങ്കരി, ആര്‍.ശ്രീലേഖ അടക്കം നാലു പേര്‍ക്ക് ഡി.ജി.പി പദവി നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. എസ്.പി.ജി ഡയറക്ടര്‍ അരുണ്‍കുമാര്‍ സിന്‍ഹ, സുദേഷ്‌കുമാര്‍ എന്നിവര്‍ക്കാണ് സ്ഥാനക്കയറ്റം ലഭിച്ചത്.

ഡി.ജി.പി സ്ഥാനങ്ങളില്‍ ഒഴിവുവരുന്ന സമയത്തായിരിക്കും ഇവരെ ഡി.ജി.പിമാരായി നിയമിക്കുക. അതുവരെ എ.ഡി.ജി.പി പദവിയില്‍ തുടരും. 30 വര്‍ഷം സര്‍വീസ് പൂര്‍ത്തിയായ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപി റാങ്ക് നല്‍കണമെന്ന് ചീഫ് സെക്രട്ടറി ശിപാര്‍ശ ചെയ്തിരുന്നു.