സണ്ണി ലിയോണ്‍ പറഞ്ഞു; ‘ഈ നവരാത്രി ആഘോഷിക്കൂ, സ്‌നേഹത്തോടെ’: ഹിന്ദു വിശ്വാസങ്ങളെ മുറിവേല്‍പ്പിച്ചെന്ന് പറഞ്ഞ് ‘ഉറഞ്ഞുതുള്ളി’ ഹൈന്ദവ സംഘടന

single-img
20 September 2017

ബോളിവുഡ് താരം സണ്ണി ലിയോണ്‍ മോഡലായ ഗര്‍ഭ നിരോധന ഉറയുടെ പരസ്യത്തിനെതിരെ ഹൈന്ദവ സംഘടനയായ യുവവാഹിനി രംഗത്ത്. ഗര്‍ഭനിരോധന ഉറയുടെ പരസ്യവാചകങ്ങള്‍ ഹിന്ദു വിശ്വാസങ്ങളെ മുറിവേല്‍പ്പിക്കുന്നതാണെന്ന് ഇവര്‍ ആരോപിക്കുന്നു.

ഗുജറാത്തിലെ സൂറത്ത് നഗരത്തില്‍ ഗര്‍ഭ നിരോധന ഉറകള്‍ വില്‍ക്കുന്ന മാന്‍പോഴ്‌സ് കമ്പനി സ്ഥാപിച്ച പരസ്യബോര്‍ഡാണ് ഹിന്ദു യുവവാഹിനിയെ ചൊടിപ്പിച്ചത്. ‘ഈ നവരാത്രി ആഘോഷിക്കൂ, സ്‌നേഹത്തോടെ’ എന്നതായിരുന്നു ഹോര്‍ഡിംഗിലെ പരസ്യവാചകം.

എന്നാല്‍ പോണ്‍ താരമായ സണ്ണി ലിയോണ്‍ ഇന്ത്യയുടെ സാംസ്‌കാരിക മൂല്യങ്ങള്‍ പണത്തിനായി നശിപ്പിക്കുകയാണെന്ന് ഹിന്ദു യുവവാഹിനി കുറ്റപ്പെടുത്തുന്നു. സണ്ണിയെ ആശ്ലീല താരമെന്നാണ് ഹിന്ദു യുവവാഹിനി വിശേഷിപ്പിക്കുന്നത്.

ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണ് പരസ്യമെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. കച്ചവടം കൂട്ടാന്‍ സണ്ണി ലിയോണും കോണ്ടം ഉല്‍പാദകരും നടത്തുന്ന തരംതാണ കളിയാണിതെന്നും ഹിന്ദു യുവവാഹിനി ആരോപിക്കുന്നു.

പരസ്യ ബോര്‍ഡ് നഗരത്തില്‍ നിന്ന് മാറ്റണമെന്നും, ബ്രാന്‍ഡ് അംബാസിഡറായ സണ്ണി ലിയോണിനെതിരെ നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.