ചിലയിടങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ചയും അവധി

single-img
18 September 2017

സംസ്ഥാനത്ത് കനത്ത മഴയ്ക്കു ശമനം വന്നെങ്കിലും മിക്കയിടങ്ങളിലും മഴക്കെടുതി തുടരുന്നു. വെള്ളപ്പൊക്കത്തെ തുടർന്നു കോഴിക്കോട് ജില്ല, ആലപ്പുഴയിലെ കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകൾ എന്നിവിടങ്ങളിലെ പ്രഫഷനൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർമാർ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തിലും മഴയെ തുടര്‍ന്നുള്ള അവസ്ഥകള്‍ തുടരുന്ന സാഹചര്യത്തിലുമാണ് അവധി പ്രഖ്യാപിച്ചത്.