കോട്ടയം ചങ്ങനാശേരി റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചു

single-img
17 September 2017

കോട്ടയം ചിങ്ങവനത്ത് മണ്ണിടിച്ചില്‍ മൂലം തടസ്സപ്പെട്ട ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചു. കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലാണ് ട്രെയിന്‍ ഗതാഗതം ചിങ്ങവനം റെയില്‍വേ സ്‌റ്റേഷന് സമീപം തടസ്സപ്പെട്ടത്. സുരക്ഷ ഉദ്യോസ്ഥര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി മണ്ണ് നീക്കി.

അതേസമയം നാഗര്‍കോവില്‍ തിരുനെല്‍വേലി സെക്ഷനില്‍ റെയില്‍വേ പാലങ്ങളുടെ നവീകരണം നടക്കുന്നതിനാല്‍ ഇന്ന് വൈകിട്ട് 5:30ന് പുറപ്പെടേണ്ട ട്രെയിന്‍ നം. 16342 തിരുവനന്തപുരം ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഒരു മണിക്കൂര്‍ വൈകി തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും വൈകിട്ട് 6:30ന് പുറപ്പെടുമെന്ന് റെയില്‍വേ അറിയിച്ചു