ജയസൂര്യയുടെ കായല്‍ കയ്യേറ്റം: വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

single-img
16 September 2017

മൂവാറ്റുപുഴ: ചലച്ചിത്ര നടന്‍ ജയസൂര്യ കായല്‍ പുറമ്പോക്ക് കയ്യേറി ബോട്ടുജെട്ടിയും ചുറ്റുമതിലും നിര്‍മിച്ചുവെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കി. ഇത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.

ഒരു മാസത്തിനകം വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറുമെന്നും അന്വേഷണം സംഘം കോടതിയെ അറിയിച്ചു. കളമശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ പരാതിയിലാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജയസൂര്യയ്‌ക്കെതിരേ അന്വേഷണം പ്രഖ്യാപിച്ചിരുന്നത്.