തരംഗമാകാന്‍ ഗൂഗിളിന്റെ പിക്‌സല്‍ 2 പിക്‌സല്‍, XL 2 ഫോണുകള്‍

single-img
16 September 2017

ആപ്പിള്‍ ഐഫോണിന്റെ അവതരണശേഷം ടെക് ലോകത്തിന്റെ കണ്ണു മുഴുവന്‍ ഇനി ഗൂഗിളിലേയ്ക്കാണ്. ഗൂഗിളിന്റെ രണ്ടു പിക്‌സല്‍ ഫോണുകള്‍ ആണ് ഇനി ഇറങ്ങാനുള്ളത്. പിക്‌സല്‍ 2, പിക്‌സല്‍ XL 2 എന്നീ പുതിയ ഫോണുകളുടെ അവതരണ തീയതി ഗൂഗിള്‍ ഔദ്യോഗികമായി ഇതുവരെ അറിയിച്ചിട്ടില്ല.

എന്നാല്‍ യു എസിലെ ബോസ്റ്റണില്‍ ഗൂഗിളിന്റെ ഒരു ബില്‍ബോര്‍ഡ് പ്രകാരം ഈ ഫോണുകള്‍ ഒക്ടോബര്‍ നാലിനെത്തുമെന്നു ഡ്രോയ്ഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷവും ഒക്ടോബര്‍ നാലിനാണ് ഈ ഫോണുകളുടെ മുന്‍പത്തെ വേര്‍ഷന്‍ ഗൂഗിള്‍ അവതരിപ്പിച്ചത്.

പുതുതായി ഇറങ്ങുന്ന ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍ അവതരിപ്പിച്ചതിന് ശേഷം മാത്രമേ ഈ ഫോണുകള്‍ അവതരിപ്പിക്കൂ എന്നായിരുന്നു മുന്‍പേ പറഞ്ഞു കേട്ടിരുന്നത്. ഗൂഗിള്‍ പിക്‌സല്‍ 2 ല്‍ 4.97 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ തന്നെയാവും ഉണ്ടാവുക എന്നാണ് ആദ്യറിപ്പോര്‍ട്ട്.

4GB റാം തന്നെയാവും ഇതിലും ഉണ്ടാവുക. എന്നാല്‍ ഇന്റേണല്‍ സ്റ്റോറേജ് 64GB ആയി വര്‍ദ്ധിക്കും. അടിസ്ഥാന മോഡലിനേക്കാള്‍ കട്ടി കുറഞ്ഞ ബോഡി ആയിരിക്കും ഇതിന്. കൂടാതെ 3.5mm ഹെഡ്‌ഫോണ്‍ ജാക്കും ഉണ്ടായിരിക്കും. ഗൂഗിള്‍ പിക്‌സല്‍ XL 2 ആവട്ടെ 5.99 ഇഞ്ച് OLED ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേയോടുകൂടിയതായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.