കെഎസ്ആര്‍ടിസി ബസ് ബെന്‍സിനെ ഇടിച്ച് തെറിപ്പിച്ചു: യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: വീഡിയോ കാണാം

single-img
15 September 2017

കോട്ടയം എംസി റോഡില്‍ മെര്‍സിഡീസ് ബെന്‍സിനെ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് തെറിപ്പിച്ചു. ഏറ്റുമാനൂര്‍ ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന കെഎസ്ആര്‍ടിസി ബസ്, പമ്പിലേക്ക് കടക്കാന്‍ ശ്രമിച്ച ബെന്‍സിനെ എതിര്‍ ദിശയില്‍ നിന്നും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

തലനാരിഴയ്ക്കാണ് അപകടത്തില്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത്. കാറിന്റെ മധ്യഭാഗത്താണ് ഇടിച്ചതെങ്കിലും എയര്‍ബാഗുകളുണ്ടായതുകൊണ്ട് യാത്രക്കാര്‍ക്ക് പരിക്കുകളേറ്റില്ല. പെട്രോള്‍ പമ്പിലെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. ഈ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.