ഇനി വണ്ടിയോടിക്കാനും ആധാര്‍ വേണം: ഡ്രൈവിംഗ് ലൈസന്‍സ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നു

single-img
15 September 2017

ഡ്രൈവിംഗ് ലൈസന്‍സുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുവാന്‍ ഇനി ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയേക്കും. ഇതുസംബന്ധിച്ചു ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തിയെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

അടുത്ത മാസത്തോട് കൂടി ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്കും പുതിയ വാഹന രജിസ്‌ട്രേഷനും ആധാര്‍ നിര്‍ബന്ധമാക്കാനാണ് നീക്കം. എന്നാല്‍ ലൈസന്‍സ് അനുവദിക്കുന്നത് സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ പെടുന്ന കാര്യമായതിനാല്‍ ഈ തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് വിലയിരുത്തലുണ്ട്.