പിണറായി സര്‍ക്കാരിനെ പുകഴ്ത്തി ജയപ്രദ: ഇടതുപക്ഷ സര്‍ക്കാര്‍ മികച്ച ഭരണമാണ് കാഴ്ചവെക്കുന്നത്

single-img
11 September 2017

കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ മികച്ച ഭരണമാണ് കാഴ്ചവെക്കുന്നതെന്ന് നടിയും മുന്‍ എം.പിയുമായ ജയപ്രദ. ഒരു പ്രമുഖ പത്രത്തിന്റെ ഓണപ്പതിപ്പിലാണ് താരത്തിന്റെ പരാമര്‍ശം. ആന്ധ്രയിലെ സാഹചര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവിടെ കുറച്ച് കൂടി ദീര്‍ഘവീക്ഷണമുളള നേതാക്കളാണ്.

ബംഗാളുമായി സമാനതകളുണ്ട്. എന്നാല്‍ മമതയെപ്പോലെ എടുത്തുചാടി പ്രവര്‍ത്തിക്കുന്നവരല്ല, ഇവിടുത്തെ നേതാക്കളെന്നും ജയപ്രദ പറയുന്നു. പെട്ടെന്നാണ് സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്താകുന്നത്. എന്നാല്‍ താന്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചിട്ടില്ലെന്നും ജയപ്രദ പറഞ്ഞു.

മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരുമെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും ജയപ്രദ വ്യക്തമാക്കി. തനിക്ക് ആദരവ് ലഭിക്കുന്ന ഇടത്തെ നില്‍ക്കാന്‍ സാധിക്കൂ. അല്‍പ്പം സമയമെടുത്ത് തീരുമാനത്തിലെത്താം. 2019ലാണ് തെരഞ്ഞെടുപ്പ്. ഇനിയും ധാരാളം സമയമുണ്ടെന്നും ജയപ്രദ പറഞ്ഞു.