ബീഫ് വിഷയത്തിൽ വീണ്ടും തിരുത്തുമായി കണ്ണന്താനം;എന്തു കഴിക്കണമെന്ന് ജനം തീരുമാനിക്കട്ടെ

single-img
9 September 2017

ന്യൂഡൽഹി: ബീഫ് വിഷയത്തിൽ വീണ്ടും നിലപാടു തിരുത്തി കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം. ഡൽഹിയിൽ ബീഫ് നിരോധനം നേരത്തേ തന്നെയുണ്ട്. അതിനു ബിജെപിയെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. ബീഫ് കഴിക്കണമോയെന്നു കേരളത്തിലുള്ളവര്‍ക്കു തീരുമാനിക്കാം. എന്തു കഴിക്കണമെന്നു തീരുമാനിക്കുന്നതു ജനങ്ങളാണ്-കണ്ണന്താനം വ്യക്തമാക്കി

ഓരോ സംസ്ഥാനത്തിലെ ആളുകള്‍ക്കും അവര്‍ക്ക് ഇഷ്ടമുള്ളതു കഴിക്കാം. താന്‍ ബീഫ് കഴിക്കാറില്ല. ഭുവനേശ്വറിൽ താൻ നടത്തിയ പ്രസ്താവന വളച്ചൊടിച്ചതാണ്. വിദേശികള്‍ വരുന്നത് ഇന്ത്യ കാണാനാണ്, ബീഫ് കഴിക്കാനല്ല എന്നാണു താന്‍ പറഞ്ഞതെന്നും കണ്ണന്താനം പറഞ്ഞു.

വിദേശ വിനോദ സഞ്ചാരികള്‍ ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പ് സ്വന്തം രാജ്യത്തുനിന്നു ബീഫ് കഴിച്ചിട്ട് വന്നാല്‍ മതിയെന്നായിരുന്നു മന്ത്രിയുടെ ഇന്നലത്തെ പ്രതികരണം. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന ബീഫ് നിരോധനം ടൂറിസത്തെ ബാധിക്കുമോയെന്ന ചോദ്യത്തോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.